---
title: "തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസത്തിനകം ലഭിച്ചത്  6487 അപേക്ഷകൾ."
english_title: "6487 applications received in Kannur district within three days regarding the draft voters' list in local bodies."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305269/6487 applications received in Kannur district within three days regarding the draft voters' list in local bodies."
published_at: "2025-07-29T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6888908e098f9_Screenshot_20250729_144213_Chrome.jpg"
keywords: []
---

# തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസത്തിനകം ലഭിച്ചത്  6487 അപേക്ഷകൾ.

> **Lead Summary:** കണ്ണൂർ :തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസത്തിനകം ലഭിച്ചത്6487 അപേക്ഷകൾ. ശനിയാഴ്ച വൈകീട്ട് 5.30 വരെയുള്ള കണക്കാണ് ഇത്. പേര് ചേർക്കുന്നതിന് 5713, പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിന് 88, ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിന് 451, പേര് ഒഴിവാക്കുന്നതിന് 235 എന്നിങ്ങനെ അപേക്ഷകൾ ലഭിച്ചു.

## Article Content

കണ്ണൂർ :തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസത്തിനകം ലഭിച്ചത്6487 അപേക്ഷകൾ. ശനിയാഴ്ച വൈകീട്ട് 5.30 വരെയുള്ള കണക്കാണ് ഇത്. പേര് ചേർക്കുന്നതിന് 5713, പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിന് 88, ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിന് 451, പേര് ഒഴിവാക്കുന്നതിന് 235 എന്നിങ്ങനെ അപേക്ഷകൾ ലഭിച്ചു.

കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ആഗസ്റ്റ് ഏഴ് വരെയാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് യ്ക്ക് ലഭ്യമാക്കണം. ഫോറം 5 ലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകുന്നതും സ്വീകരിക്കും.

വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനക്രമീകരിച്ചത്. നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305269/6487 applications received in Kannur district within three days regarding the draft voters' list in local bodies.)